ഷെയ്ന്‍ നിഗവും മഹിമയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'ലിറ്റില്‍ ഹാര്‍ട്സ്' അണിയറയില്‍

ആത്മബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമ നിങ്ങള്‍ ഏവര്‍ക്കും പ്രിയപ്പെട്ടതായി തീരുമെന്ന് കരുതുന്നുവെന്ന് ലിറ്റില്‍ ഹാര്‍്ട്‌സ്-ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ട് ഷെയ്ന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

author-image
Greeshma Rakesh
New Update
ഷെയ്ന്‍ നിഗവും മഹിമയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'ലിറ്റില്‍ ഹാര്‍ട്സ്' അണിയറയില്‍

 

ആര്‍ഡ്എക്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോടിയായി മാറിയിരിക്കുകയാണ് ഷെയിന്‍ നിഗവും മഹിമ നമ്പ്യാരും. ഇപ്പോഴിതാ വീണ്ടും ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഷെയ്ന്‍ നിഗമാണ് പങ്കുവച്ചിരിക്കുന്നത്.

ലിറ്റില്‍ ഹാര്‍ട്സ് എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്.ആത്മബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമ നിങ്ങള്‍ ഏവര്‍ക്കും പ്രിയപ്പെട്ടതായി തീരുമെന്ന് കരുതുന്നുവെന്ന് ലിറ്റില്‍ ഹാര്‍്ട്‌സ്-ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ട് ഷെയ്ന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്ര തോമസ് പ്രോഡക്ഷന്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്യാന്‍ ശ്രീനിവാസന്‍, ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, അനഘ, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Malayalam Movie News shane nigam Little Hearts Mahima nambiar