'നടികര്‍ തിലകം' ടോവിനോ അഭിനയിക്കുന്ന സിനിമയുടെ പെരുമാറ്റണം; ആവശ്യവുമായി ശിവാജി ഗണേശന്റെ ആരാധക സംഘടന

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‌ത്‌ ടൊവിനോ തോമസ് നായകനാകുന്ന നടികര്‍ തിലകം എന്ന സിനിമയുടെ പേര് പെരുമാറ്റണമെന്ന്‌ അഭ്യർത്ഥിച്ച് ശിവാജി ഗണേശന്റെ ആരാധക സംഘടനയായ നടികർ തിലകം ശിവാജി സമൂഗ നള പേരവൈ.

author-image
Hiba
New Update
'നടികര്‍ തിലകം' ടോവിനോ അഭിനയിക്കുന്ന സിനിമയുടെ പെരുമാറ്റണം; ആവശ്യവുമായി ശിവാജി ഗണേശന്റെ ആരാധക സംഘടന

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‌ത്‌ ടൊവിനോ തോമസ് നായകനാകുന്ന ‘നടികര്‍ തിലകം’ എന്ന സിനിമയുടെ പേര് പെരുമാറ്റണമെന്ന്‌ അഭ്യർത്ഥിച്ച് ശിവാജി ഗണേശന്റെ ആരാധക സംഘടനയായ നടികർ തിലകം ശിവാജി സമൂഗ നള പേരവൈ.

ഈ ആവശ്യം ഉന്നയിച്ച് മലയാള സിനിമ താരസംഘടനയായ ‘അമ്മ’യ്ക്ക് ഇവർ കത്തയച്ചു. ശിവാജി ഗണേശന്റെ വിശേഷണപ്പേര് ആയിരുന്നു നടികര്‍ തിലകം. ഒരു കോമഡി ചിത്രത്തിന് ഈ പേര് നല്‍കുന്നത് മണ്‍മറഞ്ഞ ഒരു പ്രതിഭയുടെ പ്രശസ്തിയെ ബോധപൂര്‍വ്വം കളങ്കപ്പെടുത്താനാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അതിനാല്‍ പേര് മാറ്റണമെന്നുമാണ് ആവശ്യം.

ശിവാജി സമൂഗ നള പേരവൈ 'അമ്മ'യ്ക്ക് അയച്ച കത്ത് –

ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ നടികര്‍ തിലകം എന്നൊരു മലയാള ചിത്രം നിര്‍മ്മിക്കപ്പെടുന്നതായി ഞങ്ങള്‍ അറിയാന്‍ ഇടയായി. ഇത് ഞങ്ങളെ സംബന്ധിച്ച് കേവലം ഒരു പേര് മാത്രമല്ല, മറിച്ച് ഞങ്ങളുടെ ജീവശ്വാസമാണ്. ഒരു ടൈറ്റില്‍ അല്ല അത്, മറിച്ച് തമിഴ് സിനിമയുടെ സ്വരാക്ഷരം തന്നെയാണ്. തമിഴ് സിനിമയുടെ ദീപസ്തംഭമായിരുന്ന ശിവാജി ഗണേശന് അദ്ദേഹത്തിന്റെ ആരാധകര്‍ നല്‍കിയ വിശേഷണമായിരുന്നു അത്. നടികർ തിലകം എന്ന പേര് ഒരു മലയാള സിനിമയ്ക്ക് നൽകുന്നത് തമിഴ്നാട്ടിലുള്ള ശിവാജി ഗണേശൻ ആരാധകർക്കും തമിഴ് സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവർക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമക്ക് നൽകുന്നതിലൂടെ ഞങ്ങൾ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂർവം അവഹേളിക്കുകയാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ നടികർ തിലകം എന്ന പേര് ഉപയോഗിക്കുവാൻ അനുവദിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പേര് ഉപയോഗിക്കുവാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും മറ്റൊരു പേര് ഉപയോഗിക്കുവാന്‍ അവരെ ഉപദേശിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

 
 
nadikar thilakam Shivaji Ganeshan