മമ്മൂട്ടി നായകനാകുന്ന ചിത്രം 'ടർബോ'യിൽ തെന്നിന്ത്യൻ നടൻ സുനിലും

മമ്മൂട്ടി നായകനാകുന്ന ചിത്രം 'ടർബോ'യിലെ പുതിയ താരത്തെ പരിചയപ്പെടുത്തിയതിന് പിന്നാലെ പ്രേക്ഷക‍ർ വലിയ ആകാംക്ഷയിലാണ്. മമ്മൂട്ടിക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ എത്തുന്നത് തെലുങ്ക് സിനിമയിലൂടെ ജനപ്രിയനായി മാറിയ തെന്നിന്ത്യൻ നായകൻ സുനിലാണ്.

author-image
Hiba
New Update

താരത്തിന് ആശംസകളറിയിച്ചുകൊണ്ടുള്ള ടർബോയുടെ പോസ്റ്റർ നി‍ർമ്മാതാക്കളായ മമ്മൂട്ടി കമ്പനി ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.സുനിലിന്റെ ജയിലറിലെ ബ്ലാസ്റ്റ് മോഹൻ എന്ന കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു.

സുനിൽ മലയാളത്തിലേക്കെത്തുമ്പോൾ പ്രേക്ഷകർ കണ്ട് ശീലിച്ച കോമഡി റോളാകുമോ അതോ ഇതുവരെ കാണാത്ത സുനിലിന്റെ പുതിയൊരു കഥാപാത്രമായിരിക്കുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്.

'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വൈശാഖ് മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

നൂറ് ദിവസത്തെ ചിത്രീകരണമാണ് വൈശാഖിന്റെ പദ്ധതിയിലുള്ളത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുക.

South Indian hero Sunil Turbo mammootty