'സൂരറൈ പോട്രു' ടീം വീണ്ടും ഒന്നിക്കുന്നു ! സൂര്യയുടെ 43-ാമത് ചിത്രം...

നിരൂപക പ്രശംസ നേടിയ, ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'സൂരറൈ പോട്ര്'ന്റെ സംവിധായക സുധ കൊങ്ങര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങന്നു. 'സൂര്യ43' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടൈന്‍മെന്റിന് ബാനറില്‍ സൂര്യ, ജ്യോതിക, രാജ്‌ശേഖര്‍ കര്‍പൂരസുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

author-image
Web Desk
New Update

ദുല്‍ഖര്‍ സല്‍മാനും നസ്രിയയും സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ദുല്‍ഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ തമിഴ് ചിത്രമാണ്. സംഗീത സംവിധായകന്‍ ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സംഗീതസംവിധായകനെന്ന നിലയില്‍ ജി വി പ്രകാശിന്റെ നൂറാമത്തെ സിനിമയെന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. സൂര്യ-സുധ കൊങ്ങര-ജിവി പ്രകാശ് കൂട്ടുകെട്ടില്‍ ഒരു സിനിമ എത്തുന്നു എന്ന വാര്‍ത്ത പ്രേക്ഷകരില്‍ പ്രതീക്ഷ ചെലുത്തുന്നുണ്ട്. ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന് മുന്നേ ആരാധകര്‍ ആവേശത്തിലാണ്. വിജയ് വര്‍മ്മയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നടന്‍ സൂര്യയുടെ അഭിനയ ജീവിതത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഒരു സിനിമയാണ് 'സൂരറൈ പോട്ര്'. മികച്ച നടന്‍, മികച്ച പശ്ചാത്തല സംഗീതം, മികച്ച തുടങ്ങി ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 'സൂരറൈ പോട്ര്'ന്റെ അതേ ടീമാണ് സൂര്യയുടെ 43-ാം ചിത്രം നിര്‍മ്മിക്കാന്‍ വീണ്ടും ഒന്നിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആരാധകരെ ആവേശഭരിതരാക്കുന്നു.പി.ആര്‍.ഒ:ശബരി.

surya Sudha kongara Latest News newsupdate movie news tamil movie