കേരളത്തിന്റെ സ്‌നേഹത്തിന് എന്നെന്നും നന്ദി, -' ജപ്പാന്‍ ' കാര്‍ത്തി ...

By Greeshma Rakesh.05 11 2023

imran-azhar

 

 

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് കാര്‍ത്തി. നവംബര്‍ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന 'ജപ്പാന്‍' കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാര്‍ത്തിയും ടീമും കൊച്ചിയിലെത്തി. എറണാകുളം ലുലു മാളിലേക്ക് കേരളീയരെ കാണാനെത്തിയ കാര്‍ത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികള്‍ വരവേറ്റത്.

 


കാര്‍ത്തി, അനു ഇമ്മാനുവല്‍, നടന്‍ സനല്‍ അമന്‍, വിനീഷ് ബംഗ്ലാന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ക്രൈം കോമഡി ഗണത്തില്‍ പെടുന്ന 'ജപ്പാന്‍'ന്റെ മേക്കിംഗ് വീഡിയോയുടെ പ്രദര്‍ശനത്തിന് ശേഷമാണ് കാര്‍ത്തി വേദിയിലേക്ക് കടന്നുവന്നത്.

 


'നല്ലവരായ എന്‍ നാട്ടുകാര്‍ക്കെല്ലാം വണക്കം' എന്നു പറഞ്ഞുകൊണ്ടാണ് കാര്‍ത്തി സംസാരിച്ച് തുടങ്ങിയത്. കേരളീയര്‍ എപ്പോഴും എന്നെ സ്‌നേഹത്തോടെ വരവേക്കുന്നുവെന്നും 'പൊന്നിയിന്‍ സെല്‍വന്‍'ന്റെ പ്രൊമോഷന് വന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. സന്തോഷത്താലുള്ള നിറകണ്ണുകളോടെയാണ് ഞാന്‍ തിരിച്ചുപോയതെന്നും കാര്‍ത്തി പറയുകയുണ്ടായി.ഇവിടെ ഇങ്ങനെ നില്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത അഭിമാനവും സന്തോഷവും തോന്നുന്നു. എല്ലാവരോടും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നെന്നും നിങ്ങളുടെ സ്‌നേഹത്തിന് നന്ദി...

 


'ജപ്പാന്‍' എന്റെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. എനിക്ക് വളരെ സ്‌പെഷ്യല്‍ ആയൊരു സിനിമയാണിത്. ഈ ഫോര്‍ എന്റര്‍ടൈന്മെന്റാണ് ജപ്പാന്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത് നൂറ്റി അമ്പതില്‍ പരം തിയറ്ററുകളില്‍ ഇവിടെ അവര്‍ റിലീസ് ചെയ്യുമെന്നും എന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

 


ഡല്‍ഹിയെ കാണാനെത്തിയ ആരാധകര്‍ക്കായ് 'കൈതി' യിലെ ഒരു മാസ് ഡയലോഗും 'പയ്യാ' യിലെ 'എന്‍ കാതല്‍ സൊല്ല തേവയില്ലൈ' എന്ന ഗാനവും ആലപിച്ച ശേഷമാണ് കാര്‍ത്തി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. വേദിയില്‍ നിന്നും താഴെ ഇറങ്ങിയ കാര്‍ത്തി ആരാധകരോടൊപ്പം സെല്‍ഫിയും എടുത്ത ശേഷമാണ് മടങ്ങിയത്.

 


മലയാളി താരം അനു ഇമ്മാനുവല്‍ നായികയായെത്തുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 'സ്വപ്ന സഞ്ചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അനു ഇമ്മാനുവല്‍. 'മാലിക്' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സനല്‍ അമന്‍.

 

കോയമ്പത്തൂര്‍, തൂത്തുക്കുടി, കൊച്ചി, പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം തമിഴ്, തലുങ്ക്, എന്നീ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. 'ഗോലി സോഡ', 'കടുക്' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഛായഗ്രാഹകന്‍ കൂടിയായ വിജയ് മില്‍ടന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. 'പൊന്നിയിന്‍ സെല്‍വന്‍'ലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ രവി വര്‍മ്മന്‍ ഛായഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂറും 36 മിനിറ്റുമാണ്. സി.കെ.അജയ് കുമാറാണ് പിആര്‍ഒ .

 

 

OTHER SECTIONS