'ശ്രദ്ധിക്കൂ! അത് എന്റെ എഐ വേര്‍ഷനാണ്...': ടോം ഹാങ്ക്സ്

ശ്രദ്ധിക്കൂ.. പുറത്ത് വന്ന ഡെന്റല്‍ പ്ലാനിന്റെ വീഡിയോയിലുള്ളത് തന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പതിപ്പാണെന്നും തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും ടോം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

author-image
Priya
New Update
'ശ്രദ്ധിക്കൂ! അത് എന്റെ എഐ വേര്‍ഷനാണ്...': ടോം ഹാങ്ക്സ്

 

ഡെന്റല്‍ പ്ലാനിന്റെ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന തന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പതിപ്പിനെക്കുറിച്ച് തന്റെ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹോളിവുഡ് നടന്‍ ടോം ഹാങ്ക്സ്.

ശ്രദ്ധിക്കൂ.. പുറത്ത് വന്ന ഡെന്റല്‍ പ്ലാനിന്റെ വീഡിയോയിലുള്ളത് തന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പതിപ്പാണെന്നും തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും ടോം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തന്റെ സമ്മതമില്ലാതെയാണ് ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടന്‍ ഇതിന് മുന്‍പ് ക്രിയേറ്റീവ് ഇന്‍ഡസ്ട്രികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞിരുന്നു.

മെയ് മാസത്തില്‍ ആദം ബക്സ്റ്റണ്‍ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയപ്പോള്‍ അദ്ദേഹം സിനിമകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മരിച്ചതിന് ശേഷവും തനിക്ക് പുതിയ സിനിമകളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

 

'ഏത് പ്രായത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയോ മറ്റ് സാങ്കേതികവിദ്യയിലൂടെയോ ആര്‍ക്കും ഇപ്പോള്‍ സ്വയം പുനര്‍നിര്‍മ്മിക്കാനാകും.

നാളെ എന്നെ ഒരു ബസ് ഇടിച്ചേക്കാം, അത്രമാത്രം, പക്ഷേ എന്റെ പ്രകടനങ്ങള്‍ തുടരാം. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ ഡീപ്ഫേക്ക് ചെയ്തതാണെന്ന ധാരണയ്ക്ക് പുറത്ത്, ഇത് ഞാനും ഞാനും മാത്രമല്ലെന്ന് നിങ്ങളോട് പറയാന്‍ ഒന്നുമില്ല.

കൂടാതെ ഇതിന് ഒരു പരിധിവരെ ലൈഫ് ലൈക്ക് ക്വാളിറ്റി ഉണ്ടായിരിക്കും. അത് തീര്‍ച്ചയായും ഒരു കലാപരമായ വെല്ലുവിളിയാണ്, പക്ഷേ ഇത് നിയമപരമായ ഒന്നാണ്,' അദ്ദേഹം പറഞ്ഞു.

Tom Hanks artificial intelligence