ടൊവിനോ നായകനായെത്തുന്ന 'മുന്‍പേ'

സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന 'മുന്‍പേ' എന്ന ചിത്രത്തില്‍ ടൊവിനോ നായകനായെത്തുന്നു. പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പ്രഖ്യാപിച്ചത്.

author-image
Web Desk
New Update
ടൊവിനോ നായകനായെത്തുന്ന 'മുന്‍പേ'

സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന 'മുന്‍പേ' എന്ന ചിത്രത്തില്‍ ടൊവിനോ നായകനായെത്തുന്നു. പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പ്രഖ്യാപിച്ചത്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും പേല്‍ ബ്ലു ഡോട്ട് പിക്‌ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പ്രണയ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ടിന തോമസാണ്. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിന് ശേഷം തിയറ്റര്‍ ഓഫ് ഡ്രീംസുമായ് ടൊവിനോ ചേരുന്ന സിനിമയാണ് 'മുന്‍പേ'.

റിലീസിന് തയ്യാറെടുക്കുന്ന 'ഫുട്ടേജ്' എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'മുന്‍പേ'. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം പശ്ചാത്തലസംഗീതം ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ റെക്‌സ് വിജയന്റെതാണ്. ഇരുവരും ആദ്യമായ് ഒരുമിച്ച് സ്‌കോറും സോങ്ങും ചെയ്യുന്നു എന്ന പ്രത്യേകതയും 'മുന്‍പേ'ക്കുണ്ട്. ചിത്രത്തിന്റെ എഡിറ്റിംങ് നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

ഛായാഗ്രഹണം: ഷിനോസ്, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രിനിഷ് പ്രഭാകരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ബെന്നി കട്ടപ്പന, കലാസംവിധാനം: അപ്പുണ്ണി സാജന്‍, വിഷ്വല്‍ എഫക്‌സ്: മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, ഡിഐ സ്റ്റുഡിയോ: കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോ, ഡിഐ കളറിസ്റ്റ്: രെമേഷ് സി പി, സൗണ്ട് ഡിസൈന്‍: നിക്‌സണ്‍ ജോര്‍ജ്, ആര്‍ട്ട് വര്‍ക്ക്: യേശുദാസ് വി ജോര്‍ജ്, അസോസിയേറ്റ് എഡിറ്റര്‍: അല്‍ഡ്രിന്‍ ജൂഡ്, സിങ് സൗണ്ട്: വിവേക് കെ എം, സൗണ്ട് മിക്‌സ്: ഡാന്‍ ജോസ്,പിആര്‍ഒ:ശബരി.

Latest News newsupdate tovino movie movie news tovino