By priya.20 11 2023
കായികതാരമായി അഭിനയിക്കാന്‍ തയ്യാറാണെന്ന് നടന്‍ വിക്കി കൗശല്‍. കായികപരമായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. അത് കഴിവ് വര്‍ധിക്കാനുള്ള അവസരങ്ങളും നല്‍കും. 'സാം ബഹാദൂര്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ ഇവന്റിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
ഏതൊക്കെ കായിക താരങ്ങളാണ് എന്റെ മനസ്സിലുള്ളതെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നാല്‍ ഇതുവരെ ഞാന്‍ ചെയ്യാത്ത ഒരു വിഭാഗമുണ്ടെങ്കില്‍, അത് സ്പോര്‍ട്സാണെന്ന് താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കായികപരമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് നിങ്ങള്‍ക്ക് കഴിവുകള്‍ പഠിക്കാനുള്ള അവസരം നല്‍കുന്നു. ഒരു നടനും കായിക പ്രേമി എന്ന നിലയിലും ഞാന്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നു.'ഭാഗ് മില്‍ഖാ ഭാഗ്' പോലുള്ള ചിത്രങ്ങള്‍ എനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത 'സാം ബഹാദൂര്‍' എന്ന ചിത്രത്തില്‍ ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയായ സാം മനേക്ഷയുടെ വേഷമാണ് കൗശല്‍ അവതരിപ്പിക്കുന്നത്.നല്ല തിരക്കഥകള്‍ വിട്ട് കളയാതിരിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സേനാംഗങ്ങള്‍ മാതൃരാജ്യത്തിന്റെ യഥാര്‍ത്ഥ ഹീറോകളാണ്. അവരെ കുറിച്ചും അവരുടെ ത്യാഗത്തിന്റെ മൂല്യത്തെ കുറിച്ചും ഇന്നത്തെ തലമുറയെ ബോധവത്കരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ആ കഥാപാത്രങ്ങള്‍ ജീവിക്കുന്നതില്‍ ആസ്വദിക്കുന്നു. പത്ത് പട്ടാള സിനിമകള്‍ ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.