കാത്തിരിപ്പിന് വിരാമം; ആടുജീവിതത്തെ ഏറ്റെടുത്ത് പ്രേക്ഷകര്‍; പോസ്റ്റര്‍ വമ്പന്‍ ഹിറ്റ്

കേരളക്കര ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'ആടുജീവിതം'. എന്നാല്‍ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

author-image
Web Desk
New Update
കാത്തിരിപ്പിന് വിരാമം; ആടുജീവിതത്തെ ഏറ്റെടുത്ത് പ്രേക്ഷകര്‍; പോസ്റ്റര്‍ വമ്പന്‍ ഹിറ്റ്

കൊച്ചി: കേരളക്കര ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'ആടുജീവിതം'. എന്നാല്‍ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റ് ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കിന്റെ ഡിസ്‌പ്ലേ ബോര്‍ഡില്‍ നിന്നുള്ളതാണ് ഈ പോസ്റ്റര്‍. പോസ്റ്റര്‍ പൃഥ്വിരാജും തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ജഡ കയറിയ മുടിയും മുഖം നിറയെ അഴുക്കും നിറഞ്ഞ നജീബായി നടുവില്‍ നില്‍ക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററില്‍ കാണുന്നത്. 'എല്ലാ ശ്വാസവും ഒരു യുദ്ധമാണ്' എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയ ചിത്രം വിതരണത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസാണ്. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്മാനാണ്. കെ എസ് സുനിലാണ് ഛായാഗ്രാഹകന്‍.

Latest News movie news aadujeevithsm