'ദം​ഗൽ' താരം സുഹാനി ഭട്​നഗര്‍ അന്തരിച്ചു

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ കുറച്ചുനാളുകളായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

author-image
Greeshma Rakesh
New Update
'ദം​ഗൽ' താരം സുഹാനി ഭട്​നഗര്‍ അന്തരിച്ചു

ന്യൂഡൽഹി: ബോളിവുഡ് നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു. 19 വയസായിരുന്നു. ആമീര്‍ ഖാന്‍ നായകനായെത്തിയ 'ദംഗൽ' സിനിമയിൽ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം ശ്രദ്ധേയയായത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കഴിഞ്ഞ കുറച്ചുനാളുകളായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു താരം. ഫരീദാബാദിലെ അജ്റോണ്ട ശ്മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

death dangal suhani bhatnagar