/kalakaumudi/media/post_banners/26607ac79bf34e7cb9f8a49f32288b7c1e90073b7e41ea3a5d86c624e03e105d.jpg)
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വിജയ ചിത്രങ്ങളിലൊന്നായ രോമാഞ്ചം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് ജിത്തു മാധവന്‍. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവരാണ്.
രംഗ എന്ന നായക കഥാപാത്രമായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ജിത്തു മാധവന്‍ തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, മലയാളി ഗെമറും യൂറ്റൂബറുമായ പ്രണവ് രാജ് ( ഹിപ്പ്സ്റ്റര്‍) മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ അഭിനയിക്കുന്നു.
രോമാഞ്ചം സിനിമയിലെ പോലെ തന്നെ റിയല്‍ ലൈഫില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചെത്തുന്ന പുതിയ ചിത്രത്തില്‍ രംഗന്‍ എന്ന ഗുണ്ടയായിട്ടാണ് ഫഹദ് എത്തുന്നത്. പ്രീ റിലീസ് ഹൈപ്പില്ലാതെ രോമാഞ്ചം സൃഷ്ടിച്ചെടുത്ത ഓളം തന്നെയാണ് ആവേശം ടീസറിനും. 2024 ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും.
ഛായാഗ്രഹണം സമീര്‍ താഹിര്‍. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്ട് സിഇഒ മൊഹസിന്‍ ഖായിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ ആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലേ, കോസ്റ്റ്യൂംസ് മഹര്‍ ഹംസ, മേക്കപ്പ് ആര്‍ ജി വയനാടന്‍, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ അപ്പുക്കുട്ടന്‍, സുമിലാല്‍ സുബ്രമണ്യന്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, നിദാദ് കെ എന്‍, ഡിസൈന്‍ അഭിലാഷ് ചാക്കോ. എ ആന്റ് എ റിലീസ് ആണ് വിതരണം. പി ആര്‍ ഒ- എ എസ് ദിനേശ്.