തലൈവർ @73; ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് ഒരുക്കി താരം

അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പേരും ജന്മദിന ടീസർ വിഡിയോയും ചൊവ്വാഴ്ച വൈകിട്ട് 5 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാണ കമ്പനിയായ ലൈക്ക.

author-image
Greeshma Rakesh
New Update
തലൈവർ @73; ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് ഒരുക്കി താരം

ചെന്നൈ: തമിഴകത്തിന്റെ പ്രിയപ്പെട്ട ‘തലൈവന്‍’ രജനീകാന്തിന് ഇന്ന് 73-ാം പിറന്നാൾ. പ്രിയ നായകന്‍റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ.കമൽ ഹാസൻ, ധനുഷ് തുടങ്ങീ സിനമാ മേഖലയിലുള്ളവരും ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേരാണ് രജനികാന്തിന് ആശംസകളറിയിച്ച് രംഗത്തെത്തുന്നത്. തമിഴകത്തിന്റെ സ്വന്തം തലൈവരെ ആരാധകരോളം സ്നേഹിക്കുന്ന ബോളിവുഡ് താരങ്ങളുമുണ്ട്.

പകരം വയ്ക്കാനില്ലാത്ത താരമെന്ന് അമീർ ഖാൻ വിശേഷിച്ചപ്പോൾ തന്റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് രജനികാന്തെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും ആക്ഷൻ രംഗങ്ങൾകൊണ്ടും കഴിവുകൊണ്ടും സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ആരാധകരെ ആവേഷത്തിലാക്കുന്നതിൽ രജനിയ്ക്കുള്ള കഴിവിനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല. പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെ ആരാധകരെയും ഇന്ത്യൻ സിനിമയേയും അതിശയിപ്പിക്കുന്ന രജനീകാന്ത് എന്ന പ്രതിഭാശാലിയായ നടന്റെ അഭിനയജീവിതം ജൈലർ വരെ എത്തി നിൽക്കുകയാണ് .

ഇപ്പോഴിതാ 73-ാം ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്ക് പുത്തൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പേരും ജന്മദിന ടീസർ വിഡിയോയും ചൊവ്വാഴ്ച വൈകിട്ട് 5 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാണ കമ്പനിയായ ലൈക്ക. ജൈ ഭീം സംവിധാനം ചെയ്ത ഞ്ജാനവേലാണ് ചിത്രം ഒരുക്കുന്നത്.അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിങ്, തുഷാര വിജയൻ എന്നിവരും ചിത്രത്തിലുണ്ട്.

rajinikanth @73 rajinikanth birthday tamil movie news CHENNAI New movie