'തലൈവര്‍' ആദ്യമായി തലസ്ഥാനത്ത്; ജ്ഞാനവേല്‍ ചിത്രം ഷൂട്ടിംഗ് തിരുവനന്തപുരത്ത്

By Web desk.01 10 2023

imran-azhar

 

ജയിലര്‍ സിനിമയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനാകുന്ന 'തലൈവര്‍ 170'യുടെ ചിത്രീകരണം തിരുവനന്തപുരത്ത്. സിനിമയുടെ ചിത്രീകരണത്തിന് രജനികാന്ത് തലസ്ഥാനത്തെത്തും. ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. ടി ജെ ജ്ഞാനവേലാണ് തലൈവര്‍ 170 സംവിധാനം ചെയ്യുന്നത്.

 

ഇതാദ്യമായാണ് ഒരു രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.രജനികാന്ത് തലസ്ഥാനത്തേക്ക് എത്തുന്നതും ആദ്യമായാണ്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബച്ചന്‍ ഒഴികെയുള്ള താരങ്ങള്‍ തിരുവനന്തപുരത്തെത്തും.

 

പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനികാന്തിന്റെ വില്ലനായെത്തുന്നത് ഫഹദ് ആണെന്നും റിപ്പോര്‍ട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് തലൈവര്‍ 170. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് . രജനിയുടെ വരവ് ആരാധകരെ ആവേശത്തിലാക്കുന്നത് കൊണ്ട് ശക്തമായ സുരക്ഷാ സംവിധാനമാകും ഏര്‍പ്പെടുത്തുക.

 

 

OTHER SECTIONS