ചെന്നൈ പ്രളയത്തില്‍ കുടുങ്ങി ആമിര്‍ഖാന്‍, ഫോട്ടോ പങ്കുവച്ച് വിഷ്ണു വിശാല്‍

By Web Desk.05 12 2023

imran-azhar

 

 


ചെന്നൈ പ്രളയത്തില്‍ കുടുങ്ങി ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്‍. താരത്തെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി.

 

സിനിമാതാരം വിഷ്ണു വിശാല്‍ പങ്കുവച്ച ചിത്രങ്ങളിലാണ് ബോളിവുഡ് സൂപ്പര്‍ താരത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്ന ചിത്രമുള്ളത്.

 

കാരമ്പാക്കത്തെ വീട്ടില്‍ നിന്ന് തന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തിയ ദുരന്തനിവാരണ സേനയ്ക്ക് നന്ദി പറഞ്ഞ് വിഷ്ണു വിശാല്‍ പങ്കുവച്ച പോസ്റ്റിലാണ് ആമിറിന്റ ഫോട്ടോയുള്ളത്.

 

 

വിഷ്ണു, ഭാര്യയും ബാഡ്മിന്റന്‍ താരവുമായ ജ്വാല ഗുട്ട, ആമിര്‍ഖാന്‍ എന്നിവരാണ് ഫോട്ടോയിലുള്ളത്.

 കാരമ്പാക്കത്തെ വീട്ടില്‍ വെള്ളം കയറിയതിന്റെ ചിത്രങ്ങള്‍ വിഷ്ണു വിശാല്‍ പങ്കുവച്ചിരുന്നു. പിന്നാലെയാണ് ദുരന്തനിവാരണ സേന എത്തി താരത്തെ രക്ഷപ്പെടുത്തിയത്.

 

 

 

 

 

OTHER SECTIONS