/kalakaumudi/media/post_banners/6e05584b2a5f6914952c3dd3fd65b292366230c8f7e3fe7a2a2238c805a8f2bf.jpg)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ബാല. മരിച്ചുപോയ ഒരാള്‍ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്ത് പോകണമെന്നാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ബാല പറഞ്ഞു.
'ഒരാള്‍ മരിച്ചാല്‍, അയാള്‍ നല്ലവനായിക്കോട്ടെ മോശപ്പെട്ടയാള്‍ ആയിക്കോട്ടെ ആരായാലും ശരി, അവര്‍ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്ത് പോകണമെന്നാണ് പ്രാര്‍ത്ഥിക്കേണ്ടത്.
ഉമ്മന്‍ചാണ്ടി സാറുമായി എനിക്ക് വ്യക്തിപരമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്ന സമയം. അന്ന് അദ്ദേഹത്തിന്റെ കാലിന് എന്തോ കുഴപ്പമുള്ള സമയമാണ്.
അദ്ദേഹത്തെ കാണണം എന്ന ആഗ്രഹം പറഞ്ഞു. അനുമതി തന്നു. ഞാന്‍ ചെല്ലുമ്പോള്‍ സാറ് കാല്‍ ഒരു സ്റ്റൂളില്‍ കയറ്റിവച്ച് ഇരിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ കാല് താഴ്ത്തിയിട്ട് എന്നെ സ്വീകരിച്ചു.
എന്നെ കെട്ടിപ്പിടിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. സാര്‍ ഞാന്‍ ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമ നിര്‍മിച്ച് സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ ഓഡിയോ ലോഞ്ചിന് സാര്‍ വരണമെന്ന് പറഞ്ഞു.
അദ്ദേഹം ഉറപ്പായും വരാമെന്ന് പറഞ്ഞു. വരികയും ചെയ്തു. എന്റെ അച്ഛനെ പോലെയാണ് അദ്ദേഹവും. എപ്പോഴും മരിച്ചവര്‍ ചെയ്ത നന്മയെ ഓര്‍ക്കുക. പ്രാര്‍ത്ഥിക്കുക', എന്ന് ബാല പറഞ്ഞു.
അതേസമയം, പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമര്‍ശം നടത്തിയത് എന്ന് വിനായകന്‍ മൊഴി നല്‍കി. വിനായകന്റെ മൊഴി വിശദമായി പരിശോധിച്ച് ശേഷം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">