/kalakaumudi/media/post_banners/617dcc65316f9eadda5deb5d7387f6e140239b5db548928480947ca31ca44778.jpg)
യുവനടന്‍ ദേവ് മോഹന്റെ പുത്തന്‍ മേക്കോവറാണ് വൈറലാകുന്നത്. പുതിയ ചിത്രമായ പരാക്രമത്തിനു വേണ്ടിയാണ് താരത്തിന്റെ ചുള്ളന്‍ ലുക്ക്.
സൂഫിയും സുജാതയും മുതല്‍ ശാകുന്തളം എന്ന ചിത്രം വരെ താടിവച്ചുള്ള ലുക്കിലാണ് ദേവ് മോഹന്‍ എത്തിയത്. പുതിയ ലുക്കില്‍ പെട്ടെന്നു തിരിച്ചറിയാന്‍ പോലും പ്രയാസമാണ്!
ദേവ് മോഹന്‍, സിജു സണ്ണി,രണ്‍ജി പണിക്കര്‍, സംഗീത, സോണ ഓലിക്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അര്‍ജുന്‍ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാക്രമം. ജിയോ ബേബി, സച്ചിന്‍ ലാല്‍ ഡി, ജോമോന്‍ ജ്യോതിര്‍, കിരണ്‍ പ്രഭാകരന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മില്ലേന്നിയല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ്സ് നിര്‍വഹിക്കുന്നു. സുഹൈല്‍ എം കോയ എഴുതിയ വരികള്‍ക്ക് അനൂപ് നിരിച്ചന്‍ സംഗീതം പകര്‍ന്നു. എഡിറ്റര്‍ കിരണ്‍ ദാസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, മേക്കപ്പ് മുഹമ്മദ് അനീസ്, കോസ്റ്റ്യൂസ് ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷെല്ലി ശ്രീസ്.
അസോഷ്യേറ്റ് ഡയറക്ടര്‍ ഷിജന്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത്,വിമല്‍ കെ കൃഷ്ണന്‍കുട്ടി, ഡേവിസ് ബാബു, അമിതാബ് പണിക്കര്‍, പ്രമോഷന്‍ സ്റ്റില്‍സ് ഷഹീന്‍ ഷാ, കൊറിയോഗ്രാഫി ശ്രീജിത്ത്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് അനീഷ് നന്തിപുരം, പ്രൊഡക്ഷ മാനേജര്‍ നികേഷ് നാരായണന്‍, ഇന്ദ്രജിത്ത് ബാബു, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, ഓഡിയോഗ്രാഫി രാജകൃഷ്ണന്‍ എം.ആര്‍., പ്രമോഷന്‍ കണ്‍സല്‍ട്ടന്റ വിപിന്‍ കുമാര്‍, ലൊക്കേഷന്‍ മാനേജര്‍ ജോയി പൂന്തെറി. പിആര്‍ഒ എ എസ് ദിനേശ്.