പ്രതീക്ഷിച്ചതേയില്ല... മനുഷ്യരല്ലേ, അവാര്‍ഡ് കിട്ടുമ്പോള്‍ സന്തോഷം, ഇല്ലെങ്കില്‍ വിഷമം...

By Web Desk.24 08 2023

imran-azhar

 

 


മികച്ച നടനുള്ള പ്രത്യേക ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രന്‍സ്. അവാര്‍ഡ് കിട്ടുമ്പോള്‍ സന്തോഷം തോന്നും. കിട്ടാതെ വരുമ്പോള്‍ വിഷമം തോന്നും. ഇന്ദ്രന്‍ പറഞ്ഞു.

 

സിനിമ ഇറങ്ങിയിട്ട് രണ്ടു വര്‍ഷമായി. അവാര്‍ഡ് പ്രതീക്ഷിച്ചില്ല. ദേശീയ പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞു എന്നാണ് കരുതിയത്.

 

എന്നേക്കാള്‍ കഷ്ടപ്പെട്ടവരാണ് സിനിമയിലുള്ള മറ്റുള്ളവര്‍. സംസ്ഥാന പുരസ്‌കാരം ലഭിക്കാതെ പോയതില്‍ എല്ലാവര്‍ക്കും സങ്കടം ഉണ്ടായിരുന്നു.

 

ഒരു വര്‍ഷത്തോളം തിയേറ്റര്‍ തുറക്കാന്‍ കാത്തിരുന്ന് എന്നിട്ടും തുറക്കാതെ വന്നപ്പോവാണ് ഒടിടിയില്‍ റിലീസ് ചെയ്തത്.

 

അംഗീകാരം എല്ലാ പ്രേക്ഷകരില്‍ നിന്നും കിട്ടിയിരുന്നു. ഇപ്പോള്‍ ദേശീയ തലത്തില്‍ അംഗീകാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

 

ഹോം സിനിമയിലെ ഒളിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമാണ് ഇന്ദ്രന്‍സിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സംസ്ഥാന പുരസ്‌കാരത്തില്‍ നിന്ന് ഹോം സിനിമയെ തഴഞ്ഞിരുന്നു. ജൂറിയുടെ നടപടിയില്‍ പ്രതിഷേധവുമായി ഇന്ദ്രന്‍സ് രംഗത്തുവന്നിരുന്നു.

 

ഹോം മികച്ച മലയാള ചിത്രമായും തിരഞ്ഞെടുത്തു. വിജയ് ബാബുവാണ് ഹോം നിര്‍മിച്ചത്. സംവിധാനം റോജിന്‍ പി തോമസ്.

 

ഇന്ദ്രന്‍സിന്റെ 341-ാം ചിത്രമാണ് ഹോം. 2021 ഓഗസ്റ്റ് 19 ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്.

 

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതും സംവിധായകന്‍ റോജിനാണ്. മഞ്ജുപിള്ള, ശ്രീനാഥ് ഭാസി, ണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

 

 

 

 

 

OTHER SECTIONS