/kalakaumudi/media/post_banners/6a30c480088acbb02a5814f8ab1065ebe5bad6996e62b1d37bf0c0d47297bb05.jpg)
ഹോളിവുഡ് നടൻ ജാമി ഫോക്‌സിനെതിരെ ലൈംഗികാതിക്രമകേസ്.2015 ൽ ന്യൂയോർക്കിലെ ഒരു റൂഫ്‌ടോപ്പ് ബാറിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു യുവതി നൽകിയ പരാതിയിലാണ് കേസ്.അതെസമയം പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.
ക്യാച്ച് എൻവൈസി റൂഫ്‌ടോപ്പ് ലോഞ്ചിന്റെ ആളൊഴിഞ്ഞ കോണിലേക്ക് ഫോക്‌സ് തന്നെ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.റെസ്റ്റോറന്റ് ജീവനക്കാർ, ക്യാച്ച് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ സഹസ്ഥാപകൻ മാർക്ക് ബിർൺബോമിനെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരാതിയിൽ പറയുന്നത് അനുസരിച്ചു സ്ത്രീയും അവരുടെ സുഹൃത്തും ഫോക്‌സിന് സമീപത്തായി ഒരു മേശയിൽ ഇരുന്നു. പുലർച്ചെ ഒരു മണിയോടെ സ്ത്രീയുടെ സുഹൃത്ത് എഴുന്നേറ്റ് ഫോക്‌സിനോട് ഒരു ഫോട്ടോ ചോദിച്ചു. ഫോക്സ് സമ്മതിക്കുകയും അവർ നിരവധി ഫോട്ടോകൾ എടുക്കുകയും ചെയ്തു. തുടർന്നാണ് ഫോക്സ് തനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി പരാതിയിൽ പറയുന്നു.
താൻ രക്ഷപ്പെടാൻ ശ്രമിച്ചെന്നും, എന്നാൽ ഫോക്സ് തന്റെ ശരീരത്തിൽ കടന്നു പിടിച്ചു പീഡിപ്പക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഇത് കണ്ടെങ്കിലും ഇടപെട്ടില്ലെന്നും തുടർന്ന് സ്ത്രീയുടെ സുഹൃത്ത് വന്ന് അവളെ കണ്ടെത്തി ഫോക്സ്സിൽ നിന്നും രക്ഷിച്ചു എന്നുമാണ് പരാതിയിൽ പറയുന്നത്.
തനിക്ക് സംഭവിച്ച വേദന, കഷ്ടപ്പാട്, വൈകാരിക ക്ലേശം, ഉത്കണ്ഠ, അപമാനം എന്നിവയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ആക്രമണത്തെ തുടർന്ന് യുവതിക്ക് വല്ലാത്ത വേദനയുണ്ടെന്നും വൈദ്യസഹായം തേടേണ്ടിവന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
അതെസമയം ഈ വിഷയത്തിൽ ഫോക്‌സ് ഇതുവരെ മാധ്യമങ്ങളോട് ഫോക്‌സിന്റെ പ്രതിനിധിക പ്രതികരിച്ചില്ല.
ഇതാദ്യമായല്ല ജാമി ഫോക്‌സിനെതിരെ പീഡന ആരോപണം ഉയരുന്നത്. MeToo വിന്റെ സമയത്ത്, ഒരു സ്ത്രീ ജാമി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഫോക്സ് അത് നിഷേധിച്ചു.