/kalakaumudi/media/post_banners/cc28169edf5cbf87a08b7495481b2a52f1609c23ce7a00f632ff461955268d12.jpg)
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നടന്‍ ജയറാം രാവിലെ തന്നെ എത്തിയിരുന്നു. സിദ്ദിഖിനെ അവസാനമായി കണ്ടതിന് ശേഷം ജയറാം മാധ്യമങ്ങളോട് അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.
സിദ്ദിഖുമായി 45 വര്‍ഷത്തെ സൗഹൃദമുണ്ട്. സിനിമ സ്വപ്നങ്ങള്‍ മനസില്‍ സൂക്ഷിച്ച് കലാഭവനില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സിദ്ദിഖും ലാലും കലാഭവന്‍ വിട്ട ശേഷം അതിന് പകരം വന്നയാളാണ് ഞാന്‍.
പിന്നീട് സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചുവെങ്കിലും ഇത്രയും ഹൃദയ വിശുദ്ധിയുള്ള ഒരു മനുഷ്യനെ വേറെ കാണില്ല.എന്നും ഇത് പറയുമ്പോള്‍ പേര് എടുത്ത് പറയുന്നയാളാണ് പ്രേം നസീര്‍.
ഞാന്‍ തന്നെ പലപ്പോഴും സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ പ്രേം നസീറിനെക്കാള്‍ ഒരുപടി മുകളിലാണ്. കാരണം അത്രയും ശുദ്ധനായ മനുഷ്യനാണ്.
ഇത്ര നല്ല മനുഷ്യരെ എന്തുകൊണ്ട് ദൈവം ഇത്രപെട്ടെന്ന് കൊണ്ടുപോകുന്നുവെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടിരിക്കുന്നത് ഏറ്റവും നല്ല സുഹൃത്തിനെയാണെന്ന് ജയറാം അനുസ്മരിച്ചു.
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. ഇന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ ഖബറടക്കം നടക്കും. ഭാര്യ: ഷാജിദ. മക്കള്‍: സുമയ്യ, സാറ, സുക്കൂന്‍. മരുമക്കള്‍: നബീല്‍, ഷെഫ്‌സിന്‍. കൊച്ചി പുല്ലേപ്പടി കെ.എം.ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനാണ് സിദ്ദിഖ്.