നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്

By priya.05 09 2023

imran-azhar

 

തൃശൂര്‍: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സംവിധായകനും നടനുമായ ജോയ് മാത്യുവിന് പരിക്ക്. ചാവക്കാട് - പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.

 

അപകടത്തില്‍ ജോയ് മാത്യു അടക്കം രണ്ട് പേര്‍ക്ക് പരിക്കുണ്ട്. മന്ദലാംകുന്ന് സെന്ററില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു.

 

പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

OTHER SECTIONS