ലോകേഷ്, അമീര്‍ ഖാന്‍, സൂര്യ; കമലഹാസന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് താരങ്ങള്‍, ചിത്രങ്ങള്‍ പുറത്ത്

By priya.09 11 2023

imran-azhar

 

ഉലകനായകന്‍ കമലഹാസന്റെ 69 മത് ജന്മദിനാഘോഷ പരിപാടില്‍ പങ്കെടുത്ത് താരങ്ങള്‍. ജന്മദിനാഘോഷത്തില്‍ കമല്‍ഹാസന്‍ അമീര്‍ ഖാന്‍, സൂര്യ, വിഘ്‌നേഷ് ശിവന്‍, ഖുഷ്ബു സുന്ദര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

 

സൂര്യ, അമീര്‍ ഖാന്‍, ശിവരാജ് കുമാര്‍, വിഷ്ണു വിശാല്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രത്തില്‍ വെള്ള വസ്ത്രവും കറുപ്പ് ഷൂസുമാണ് താരം ധരിച്ചിരിക്കുന്നത്. എന്തൊരു ചിത്രം എന്ന കുറിപ്പോടെ രമേശ് ബാലയാണ് ഈ ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്.

 

 

നിരവധി താരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉലകനായകന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. അതിന് പിന്നാലെ ആശംസകള്‍ നേര്‍ന്ന താരങ്ങള്‍ക്കും ഫാന്‍സിനും നന്ദി അറിയിച്ചിരിക്കുകയാണ് കമല്‍. ആശംസകള്‍ നേര്‍ന്ന ലോകേഷ് കനകരാജ്, വിഘ്‌നേഷ് ശിവന്‍, ഖുഷ്ബു തുടങ്ങിയവര്‍ക്കെല്ലാം എക്‌സില്‍ തന്നെ നന്ദി അറിയിച്ചിട്ടുണ്ട്.

 

OTHER SECTIONS