ഫെന്‍സിങ് പോരാളിയായി മമ്മൂട്ടി; അമ്പരന്ന് ആരാധകര്‍, വൈറലായി പുതിയ ലുക്ക്

ഈ മേക്കോവര്‍ സിനിമയ്ക്കു വേണ്ടിയാണോ അതോ ഏതെങ്കിലും പരസ്യത്തിനാണോ എന്നാണ് ആരാധകരുടെ ചര്‍ച്ച.

author-image
Greeshma Rakesh
New Update
ഫെന്‍സിങ് പോരാളിയായി മമ്മൂട്ടി; അമ്പരന്ന് ആരാധകര്‍, വൈറലായി പുതിയ ലുക്ക്

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി. ഫെന്‍സിങ് പോരാളിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാണ് മമ്മൂട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.താരത്തിന്റെ പുതിയ ലുക്ക് വൈറലാകുകയാണ്. ഈ മേക്കോവര്‍ സിനിമയ്ക്കു വേണ്ടിയാണോ അതോ ഏതെങ്കിലും പരസ്യത്തിനാണോ എന്നാണ് ആരാധകരുടെ ചര്‍ച്ച.

'തൂഷെ' എന്നാണ് ചിത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഫെന്‍സിങില്‍ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. എന്നാല്‍ ചിത്രത്തോടൊപ്പം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ഷാനി ഷാകിയേയും ടാഗ് ചെയ്തിട്ടുണ്ട്.

ഇതോടെയാണ് ഏവര്‍ക്കും സംശയം തോന്നിയത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണോ അതോ പരസ്യ ചിത്രത്തിന്റെ സ്റ്റില്ലാണോ എന്നൊക്കെയാണ് പലരും ചിത്രത്തിന് താഴെ കമന്റുകളിലൂടെ ചോദിച്ചിരിക്കുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ മമ്മൂട്ടിയുടെ പേജിലൂടെ തന്നെ ഇതിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് അടുത്തവൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

Latest Photo Viral Look birthday mammootty Fencing Hero