സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാനെത്തി മമ്മൂട്ടി

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. ലാൽ അടക്കമുള്ള സിദ്ദിഖിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാൻ എത്തിയിട്ടുണ്ട്.

author-image
Lekshmi
New Update

‘വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ…അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി’ എന്നാണ് സിദ്ദിഖിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഉച്ചക്ക് 12 മണിവരെയാണ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. വൈകിട്ട് 6 മണിക്ക് സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കം.

death mammootty siddique director