മലയാളത്തിന്റെ മഹാനടന്‍ 72ന്റെ നിറവില്‍; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

അതിനിടെ അര്‍ധ രാത്രിയില്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടി. ഇതിന്റെ വീഡിയോ വൈറലായി. വിവിധ ഇടങ്ങളില്‍ നിന്നുള്ളവരാണ് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചു കൂടിയത്.

author-image
Greeshma Rakesh
New Update
മലയാളത്തിന്റെ മഹാനടന്‍ 72ന്റെ നിറവില്‍; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

കൊച്ചി: മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിക്ക് ഇന്ന് 72ാം പിറന്നാള്‍. മെഗാസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. ഒരാഴ്ച മുന്‍പ് തന്നെ പ്രിയ നടന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ ആരാധകര്‍ ആരംഭിച്ചിരുന്നു.

അതിനിടെ അര്‍ധ രാത്രിയില്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടി. ഇതിന്റെ വീഡിയോ വൈറലായി. വിവിധ ഇടങ്ങളില്‍ നിന്നുള്ളവരാണ് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചു കൂടിയത്.

ആര്‍പ്പു വിളിച്ചും ആശംസകള്‍ അറിയിച്ചും അഭിവാദ്യം അര്‍പ്പിച്ചും അവര്‍ പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി. ദുല്‍ഖറും മമ്മൂട്ടിയും ആരാധകരെ അഭിവാദ്യം ചെയ്യാന്‍ എത്തുകയും ചെയ്തു. ഒപ്പം രമേഷ് പിഷാരടിമുണ്ടായിരുന്നു.

എണ്‍പതുകളുടെ ആരംഭത്തിലാണ് മലയാളചലച്ചിത്രരംഗത്ത് മമ്മുക്ക ശ്രദ്ധേയനായത്.'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ മമ്മുക്ക ഇന്ന് ലോകത്തിന് മുന്നില്‍ മലയാള സിനിമയുടെ തന്നെ മുഖമായി മാറി.

ഒരു പാട്ട് സീനില്‍ വള്ളത്തില്‍ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. ഇതിനോടകം അഞ്ഞൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചുകഴിഞ്ഞു.

കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്.

Mammookka @72 Mamootty birthday malayalam film industry