'തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു'; മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍

By priya.24 11 2023

imran-azhar


ചെന്നൈ: നടി തൃഷക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ മാപ്പ് പറഞ്ഞു. വിവാദ പരാമര്‍ശമുണ്ടായതിന് പിന്നാലെ മന്‍സൂര്‍ അലി ഖാനെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായതോടെ താന്‍ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്ന നിലപാടിലായിരുന്നു നടന്‍.

 

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായില്ല. ഏറ്റവുമൊടുവില്‍ കോടതിയില്‍ നിന്നുള്ള വിമര്‍ശനവും പൊലീസിന് മൊഴിയും നല്‍കിയതിന് ശേഷമാണ് മന്‍സൂര്‍ അലി ഖാന്‍ ഇപ്പോള്‍ വാര്‍ത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചിരിക്കുന്നത്.

 

സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. ഇതില്‍ താന്‍ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്തസമ്മേളനത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ തൃഷയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.

 

മുന്‍പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ പറ്റിയില്ല. താന്‍ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ ഇല്ല.

 

ഉറപ്പായും ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. തനിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ രൂക്ഷഭാഷയില്‍ തൃഷ പ്രതികരിച്ചിരുന്നു.

 

തനിക്കെതിരായുള്ള മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടന്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. 

 

 

 

OTHER SECTIONS