/kalakaumudi/media/post_banners/05f78667fb0082c29da6cce9e5d12cdd9f1aedef5c9ffc5ee6e441bce27b945a.jpg)
പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാത്തതു മൂലം
സംഖ്യാജ്യോതിഷ പ്രകാരം പേര് മാറ്റി തെന്നിന്ത്യന്‍ താരം പ്രഭാസ്. ഇംഗ്ലീഷില്‍ പേരെഴുതുമ്പോള്‍ ഒരു എസ് കൂട്ടി എഴുതിയാണ് പേരില്‍ മാറ്റം വരുത്തിയത്. പുതിയ ചിത്രമായ 'രാജസാബ്' ന്റെ പോസ്റ്ററില്‍ ഒരു എസ് കൂടി ചേര്‍ത്ത് PRABHASS എന്നാണ് ഉപയോഗിച്ചിരുന്നത്.
മാരുതി സംവിധാനം ചെയ്യുന്ന 'രാജസാബ്' 'ഡൈനോസര്‍ ഇനി ഡാര്‍ലിങ് അവതാര്‍' എന്ന വിശേഷണത്തോടെയാണ് പ്രഖ്യാപിച്ചത്. മാളവിക മോഹനനും നീതി അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. തമന്‍ ആണ് ചിത്രത്തിന്റെ സംഗീതം. രാജഡീലക്സ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര് പിന്നീടത് രാജസാബ് എന്ന് മാറ്റുകയായിരുന്നു.
പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടിജി വിശ്വപ്രസാദ് നിര്‍മിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ റിലീസ് ചെയ്യും. 'കല്‍ക്കി 2898 എഡി'യാണ് പ്രഭാസിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.