'തലൈവന്‍ 170' ഷൂട്ടിങ്ങിനായി സ്റ്റൈല്‍ മന്നല്‍ തലസ്ഥാനത്ത്

സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് താരം തലസ്ഥാനത്തെത്തിയത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്.

author-image
Priya
New Update
'തലൈവന്‍ 170' ഷൂട്ടിങ്ങിനായി സ്റ്റൈല്‍ മന്നല്‍ തലസ്ഥാനത്ത്

ചെന്നൈ: സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് താരം തലസ്ഥാനത്തെത്തിയത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്.

രജനിയുടെ പുതിയ ചിത്രത്തിന് 'തലൈവര്‍ 170' എന്നാണ് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്നത്.ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് എത്ര ദിവസം ഷൂട്ടിങ് ഉണ്ടെന്ന് വ്യക്തമല്ല.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് കുറച്ച് ദിവസങ്ങളായി ചിത്രത്തിലെ വന്‍ താര നിരയെ പരിചയപ്പെടുത്തുന്നുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ഇതുവരെ പ്രത്യക്ഷപ്പെടാത്ത വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.നടി മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് നിര്‍മ്മതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് 'തലൈവര്‍ 170'. അതേസമയം, റിതിക സിംഗ്, ദുഷാര വിജയന്‍, റാണ എന്നിവരും തലൈവര്‍ 170ന്റെ ഭാഗമാകുന്നുണ്ട്.

rajinikanth Thiruvananthapuram thalaivan 170