നടിയും മോഡലുമായ ലിന്‍ ലെയ്ഷറാമിനെ താലി ചാര്‍ത്തി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ

By web desk.01 12 2023

imran-azhar

 

ഇംപാല്‍: ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും നടിയും മോഡലുമായ ലിന്‍ ലെയ്ഷറാമും വിവാഹിതരായി. ഇംപാലില്‍ വച്ച് മെയ്തി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പരമ്പരാഗത മണിപ്പൂരി വേഷത്തിലാണ് വധൂവരന്‍മാര്‍ എത്തിയത്. ലിന്‍ മണിപ്പൂര്‍ സ്വദേശിയാണ്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

 

കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിര്‍മിച്ച പൊള്ളോയ് എന്ന പരമ്പരാഗത വേഷമായിരുന്നു ലിന്‍ ധരിച്ചത്. മണിപ്പൂരിലെ ഇംപാലിലെ ചുംതാങ് ഷണാപ്പുങ് റിസോര്‍ട്ടിലാണ് വിവാഹ ചടങ്ങ് നടന്നത്. മുംബൈയില്‍ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും താരം അറിയിച്ചുണ്ട്.

 

വിവാഹത്തിന് മുമ്പ് രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഷ്‌റാമും കുടുംബസമേതം മൊയ്‌റങ് ലംഖായിയിലെ ദുരിതാശ്വാസ ക്യാംപിലും സേന്ദ്ര ടൂറിസ്റ്റ് റിസോര്‍ട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. നസിറുദ്ദീന്‍ ഷായുടെ ഡ്രാമ ഗ്രൂപ്പില്‍ രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഷ്‌റാമും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടെ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്.

 

'മണ്‍സൂണ്‍ വെഡ്ഡിങ്' എന്ന ചിത്രത്തിലൂടെയാണ് രണ്‍ദീപ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ', 'സാഹെബ്, ബിവി ഔര്‍ ഗ്യാങ്സ്റ്റര്‍', 'രംഗ് റസിയ', 'ജിസം 2' എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്. 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്ന ചിത്രത്തിലാണ് രണ്‍ദീപ് നിലവില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

 

 

 

OTHER SECTIONS