ചെയ്യാന്‍ പാടില്ലായിരുന്നു, ലിപ് ലോക്കിന്റെ പേരില്‍ ക്ഷമ ചോദിച്ച് സല്‍മാന്‍ ഖാന്‍

ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയ ഹിന്ദി ബിഗ് ബോസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒടിടിയിലൂടെയുള്ള ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണാണിത്. 12 പേരാണ് മത്സരാര്‍ഥികളായി പങ്കെടുക്കുന്നത്.

author-image
Web Desk
New Update
ചെയ്യാന്‍ പാടില്ലായിരുന്നു, ലിപ് ലോക്കിന്റെ പേരില്‍ ക്ഷമ ചോദിച്ച് സല്‍മാന്‍ ഖാന്‍

ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയ ഹിന്ദി ബിഗ് ബോസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒടിടിയിലൂടെയുള്ള ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണാണിത്. 12 പേരാണ് മത്സരാര്‍ഥികളായി പങ്കെടുക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് അവതാരകന്‍. പന്ത്രണ്ടില്‍ രണ്ടു പേര്‍ പുറത്തായിരുന്നു. ജാദ് ഹാദിദ്, ആകാന്‍ഷ പുരി എന്നിവരുടെ ലിപ് ലോക്ക് ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഈ ലിപ് ലോക്കിന്റെ പേരില്‍ അവതാരകന്‍ സല്‍മാന്‍ ഖാന്‍ മാപ്പു പറഞ്ഞിരിക്കുന്നു.

ഒടിടി പ്ലാറ്റ്‌ഫോമാണ്, കര്‍ശനമായ സെന്‍സര്‍ഷിപ്പില്ല. എന്നിട്ടും ജാദ് ഹാദിദിന്റെ പെരുമാറ്റം കാമറയില്‍ പോലും പ്ലേ ചെയ്യാന്‍ കഴിയില്ലെന്നാണ് സല്‍മാന്‍ പറയുന്നത്. സ്വന്തം സ്ഥലത്തുവച്ച്, അല്ലെങ്കില്‍ പരിചിതരായ ഏതെങ്കിലും സ്ത്രീകളോട് ഇങ്ങനെ ചെയ്യുമായിരുന്നോ എന്നാണ് സല്‍മാന്റെ ചോദ്യം.

മറ്റു മത്സരാര്‍ഥികള്‍ ജാദിദിനെ എന്തുകൊണ്ടു തടഞ്ഞില്ലെന്നും സല്‍മാന്‍ ചോദിക്കുന്നു. നിങ്ങള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയല്ല. അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുമില്ല. നിങ്ങളുടെ പ്രവൃത്തി ചിലര്‍ക്ക് ഇഷ്ടമാകും. എന്നാല്‍, മറ്റു ചിലര്‍ക്ക് അസ്വസ്ഥതയാണ് സമ്മാനിക്കുകയെന്നും സല്‍മാന്‍ പറയുന്നു.

 

 

actor bollywood Movies salman khan biggboss