'എന്റെ ജീവിതത്തിലേക്ക് സ്വാഗതം'; ഷിയാസ് കരീം വിവാഹിതനാകുന്നു, നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

മോഡലും നടനുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ദന്ത ഡോക്ടറായ രഹ്നയാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഷിയാസ് കരീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

author-image
Priya
New Update
'എന്റെ ജീവിതത്തിലേക്ക് സ്വാഗതം'; ഷിയാസ് കരീം വിവാഹിതനാകുന്നു, നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

മോഡലും നടനുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ദന്ത ഡോക്ടറായ രഹ്നയാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഷിയാസ് കരീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

രഹ്നയെ ടാഗ് ചെയ്ത് 'എന്റെ ജീവിതത്തിലേക്ക് സ്വാഗതം' എന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. കഴിഞ്ഞ മാസം 20നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തുന്നത്. ഇതെപ്പോള്‍ സംഭവിച്ചു, ഒന്നും അറിഞ്ഞില്ലല്ലോ എന്നുതുടങ്ങി ഞങ്ങളെ അറിയിച്ചില്ലെന്ന കമന്റുകളും വരുന്നുണ്ട്.

അതേസമയം, കാഞ്ഞങ്ങാട് സ്വദേശിനിയുടെ പരാതിയില്‍ ചന്തേര പൊലീസ് ഷിയാസിനെതിരെ അന്വേഷണം ആരംഭിച്ചു. ജിം ട്രെയിനറായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ യുവതിയില്‍ നിന്ന് 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു.

shiyas kareem. marriage