'സ്വപ്‌നം പോലും കാണേണ്ട, ഞാനും എന്റെ സിനിമയും പരാജയപ്പെടില്ല'

പുതിയ ചിത്ര ജയ് ഗണേഷിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

author-image
Web Desk
New Update
'സ്വപ്‌നം പോലും കാണേണ്ട, ഞാനും എന്റെ സിനിമയും പരാജയപ്പെടില്ല'

സൈബര്‍ ആക്രമണങ്ങള്‍ ഏറെ നേരിട്ടിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും പ്രസ്താവനകളും വിമര്‍ശനങ്ങള്‍ക്കും ട്രോളുകളും ഇരയാകാറുണ്ട്. പുതിയ ചിത്ര ജയ് ഗണേഷിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനെതിരെയാണ് താരത്തിന്റെ പ്രതികരണം.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് എത്രനാള്‍ കഴിയും? ഒരു സിനിമയെ കൊല്ലാന്‍ നിങ്ങള്‍ ജനുവരി 1 മുതല്‍ ആരംഭിച്ച പരിശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഞാന്‍ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്റ്റേറ്റ്‌മെന്റുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ എന്റെ പേരില്‍ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങള്‍ സ്വപ്നം കാണുക പോലും വേണ്ട.

എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാന്‍ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവര്‍ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തിയേറ്ററില്‍ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രില്‍ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. യുഎംഎഫ് ആദ്യമായി തിയേറ്റര്‍ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്. ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ജോമോള്‍ ഒരിടവേളയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായിക. ഹരിഷ് പേരടി, അസോകന്‍, നന്ദു എന്നിവരാണ് മറ്റു താരങ്ങള്‍. ഡ്രീംസ് എന്‍ ബിയോന്‍ഡ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ ഉണ്ണി മുകുന്ദനും രഞ്ജി്തത് ശങ്കറും ചേര്‍ന്നാണ് നിര്‍മാണം.

Unni Mukundan actor malayalam movie movie news