'ചില നായകന്മാര്‍ വൈകാരിക സമ്മര്‍ദ്ദം ചെലുത്തുന്നു; ഇനി വില്ലന്‍ വേഷം ചെയ്യില്ല'

By priya.24 11 2023

imran-azhar

 

പനാജി: കുറച്ച് വര്‍ഷത്തേക്ക് സിനിമയില്‍ വില്ലന്‍ വേഷം ചെയ്യില്ലെന്ന് നടന്‍ വിജയ് സേതുപതി. വില്ലന്‍ വേഷം ചെയ്യാന്‍ ചില നായകന്മാര്‍ വൈകാരിക സമ്മര്‍ദ്ദം ചെലുത്തുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു.

 

ഗോവയിലെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രമേളയില്‍ നടന്‍ ഖുശ്ബു സുന്ദറുമായി നടത്തിയ സംഭാഷണത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

 

കമല്‍ഹാസന്‍ പ്രധാന വേഷത്തിലെത്തിയ വിക്രമിലും ഷാരൂഖ് ഖാന്റെ ജവാനിലും വിജയ് സേതുപതി വില്ലനായി എത്തിയിരുന്നു. പല സിനിമകളിലും നായകന്‍ തന്നെ വിളിച്ച് വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ ആവശ്യപ്പെടാന്‍ തുടങ്ങിയെന്ന് വിജയ് പറഞ്ഞു.

 

അവര്‍ എന്നില്‍ വൈകാരിക സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്നു. എനിക്ക് വിഷമമില്ല, പക്ഷേ ഇപ്പോഴും ഞാന്‍ വില്ലനായി അഭിനയിക്കുന്നത് നിയന്ത്രിക്കുകയാണ്.

 

അതിനാല്‍ പതുക്കെ ഞാന്‍ അത് ചെയ്യണോ വേണ്ടയോ എന്ന് ആശയക്കുഴപ്പത്തിലായി. അതിനാല്‍ ഞാന്‍ തീരുമാനിച്ചു ഇനി കുറച്ചു വര്‍ഷത്തേക്കെങ്കിലും വില്ലന്‍ വേഷങ്ങള്‍ ചെയ്യേണ്ടെന്ന്.

 

ഞാന്‍ വില്ലന്‍ വേഷം ചെയ്യില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ സ്‌ക്രിപ്റ്റ് എങ്കിലും കേള്‍ക്കൂ എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ട് അവിടെ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും വിജയ് സേതുപതി പറയുന്നു.

 

 

 

OTHER SECTIONS