ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ വിജയകാന്ത് ആശുപത്രിയിൽ

By Greeshma Rakesh.20 11 2023

imran-azhar

 


ചെന്നൈ: ഡിഎംഡികെ നേതാവും സിനിമാ നടനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൊണ്ടയിലെ അണുബാധയെത്തുടർന്ന് ഞായറാഴ്ചയാണ് വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

 

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളുകളായി വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഭാര്യ പ്രേമലത വിജയകാന്താണ് പാർട്ടിയെ നയിക്കുന്നത്.

 

അതേസമയം സാധാരണ വൈദ്യപരിശോധനയുടെ ഭാഗമായാണ് വിജയകാന്തിനെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ഡിഎംഡികെ ഓഫീസ് പുറത്തിറക്കിയ പ്രസ്ഥാവനയിൽ വിശദീകരിച്ചു. രണ്ട് ദിവസത്തിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രസ്ഥാവനയിൽ പറയുന്നു.

 


കഴിഞ്ഞ കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാത്ത വിജയകാന്ത് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനും ഇറങ്ങിയിരുന്നില്ല.

 

നിലവിൽ വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

 

OTHER SECTIONS