/kalakaumudi/media/post_banners/2ef8149f5b79c5350e8cb233b43f4c08e03758e9162a7b86543296f294e67416.jpg)
നടൻ വിനോദ് തോമസിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് സിനിമ ലോകം. കഴിഞ്ഞ ദിവസമാണ് പാമ്പാടിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.
എ.സി. ഓണാക്കിയശേഷം അടച്ചകാറിനുള്ളിൽ ഇരുന്ന് വിനോദ് മയങ്ങിയപ്പോൾ കാർബൺ മോണോക്‌സൈഡ് അടങ്ങിയ വിഷപ്പുക ശ്വസിച്ചതാണ് മരണകാരണം.
എന്നാൽ വിനോദ് മുൻപ് അഭിനയിച്ച ഒരു ഹ്രസ്വസിനിയിലെ കഥാപാത്രവും സമാനമായ രീതിയിലാണ് മരിക്കുന്നതെന്നതാണ് ഞെട്ടിക്കുന്ന യാദൃശ്ചികത. 2016-ൽ ജിതിൻ ജോൺ പൂക്കോയി എഴുതി സംവിധാനം ചെയ്ത ‘ലൈഫ്-ലിവ് ഫിയർലസ്’ എന്ന ഹ്രസ്വചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഒൻപതു മിനിറ്റ് 55 സെക്കന്‍ഡ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ ശരവണൻ എന്ന ഡ്രൈവറുടെ വേഷമായിരുന്നു വിനോദിന്റേത്. എ.സി. ഓൺ ചെയ്‌ത് അടഞ്ഞ കാറിൽ ഇരിക്കുന്ന ഡ്രൈവർ വിഷവാതകം ശ്വസിച്ച് മരിക്കുന്നതാണ് രംഗം.
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിനുവേണ്ടി ഏഴു വർഷംമുമ്പ് ചെയ്ത വീഡിയോയാണിത്. ഷോർട്ട് സർക്യൂട്ട്, ഗ്യാസിൽനിന്നുള്ള തീപ്പിടിത്തം, വാഹനത്തിൽ എ.സി. അടഞ്ഞുണ്ടാകുന്ന വിഷപ്പുക എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഹ്രസ്വചിത്രത്തിലെ പ്രമേയം.