ഡല്‍ഹി: ബോളിവുഡ് നടി പരിനീതി ചോപ്രയുടെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ദിവസമാണ് പരിനീതി ചോപ്രയുടെ വിവാഹം കഴിഞ്ഞത്.
ആംആദ്മി നേതാവായ രാഘവ് ഛദ്ദയാണ് വരന്‍. ഉദയ് പൂരിലെ ലീല പാലസില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ചിത്രത്തില്‍ പരിനീതി ലെഹന്‍ഗയും രാഘവ് ഛദ്ദ ഷെര്‍വാണിയുമാണ് അണിഞ്ഞിരിക്കുന്നത്.
ലേക് പാലസില്‍ രാഘവിന്റെ സെഹ്റബന്ദിക്ക് ശേഷം വള്ളങ്ങളിലാണ് വരനും സംഘവും വിവാഹ വേദിയിലേക്ക് പുറപ്പെട്ടത്. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ ശനിയാഴ്ച നടന്നിരുന്നു ഗായകന്‍ നവരാജ് ഹാന്‍സിന്റെ പ്രകടനം അടക്കം അടങ്ങുന്ന ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ നടന്നിരുന്നു.
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ അര്‍ദസും സൂഫി നൈറ്റും നടന്നിരുന്നു.
രാഘവ് ഛദ്ദയുടെ ആംആദ്മി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കഴും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പരിനീതി ചോപ്രയുടെ അടുത്ത സുഹൃത്തായ സാനിയ മിര്‍സയും വധുവിന്റെ വാര്‍ഡ്രോബ് ഡിസൈന്‍ ചെയ്ത മനീഷ് മല്‍ഹോത്രയും വിവാഹത്തില്‍ പങ്കെടുത്തു.