/kalakaumudi/media/post_banners/43be4dfa4e2b54d67a78561b8179894d6a93d3c51d5b5142c20a79377b11e879.jpg)
ന്യൂഡല്‍ഹി: നടി ഐശ്വര്യ റായിയുടെ ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിന്റെ വീഡിയോ ആണ് വന്നിരിക്കുന്നത്.
രശ്മിക മന്ദാനയ്ക്ക് പിന്നാലെയാണ് ഐശ്വര്യ റായിയുടെയും ഡീപ് ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. നവംബര്‍ 28 മുതല്‍ തന്നെ ബാത്തിങ് ഐശ്വര്യ എന്ന പേരില്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ അടുത്തിടെയാണ് വീഡിയോ വൈറലാകുന്നത്.ഐശ്വര്യ റായിയുടെ യഥാര്‍ഥ വീഡിയോ ആണെന്ന തരത്തിലാണ് പലരും ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
എന്നാല്‍ ചിലര്‍ ഡീപ് ഫേക്ക് വീഡിയോ ആണെന്ന രീതിയിലുള്ള കമന്റുകളും ചെയ്തിട്ടുണ്ട്. അതേസമയം, സെലിബ്രിറ്റികളുടെ ഡീപ് ഫേക്ക് വീഡിയോകള്‍ നിരന്തരമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ കനത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ
ടൈഗര്‍ 3 ചിത്രത്തിലെ കത്രീന കെയ്ഫ് അഭിനയിച്ച ഫൈറ്റ് രംഗത്തിന്റെ ഡീപ് ഫേക്ക് ചിത്രം പുറത്ത് വന്നിരുന്നു.
പിന്നീട് കജോള്‍ വസ്ത്രം മാറുന്നതിന്റെയും സാറാ തെന്‍ഡുല്‍ക്കറിന്റെയും ഡീപ് ഫേക്കുകള്‍ പുറത്തുവന്നു.