/kalakaumudi/media/post_banners/07c001576be93349a4f32586195631df08b58191bce3f72b00352877b3cc1a3f.jpg)
തെന്നിന്ത്യന്‍ താരസുന്ദരി അമല പോള്‍ വിവാഹിതയായി. ജഗദ് ദേശായിയാണ് വരന്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. അമല തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹ വാര്‍ത്ത അറിയിച്ചത്.
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജഗദ് ഗുജറാത്ത് സ്വദേശിയാണ്. ദീര്‍ഘനാളായി ഇരുവരും സുഹൃത്തുക്കളാണ്.
ഗോവയിലാണ് ഇപ്പോള്‍ ജഗദ് താമസിക്കുന്നത്. അവധിക്കാല യാത്രക്കിടയിലാണ് അമല ജഗദിനെ പരിചയപ്പെട്ടത്.
അമലയുടെ രണ്ടാം വിവാഹമാണിത്. സംവിധായകന്‍ എ എല്‍ വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭര്‍ത്താവ്. നാലു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2017 ല്‍ ഇരുവരും വിവാഹ മോചിതരായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
