/kalakaumudi/media/post_banners/bd992f595dd2604d1de62b9d528868df4267b9d9c72a08085f4f96dba6cbe9ab.jpg)
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രായവ്യത്യാസത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധ കൊടുക്കരുതെന്ന് നടി അനന്യ പാണ്ഡെ.'ഡ്രീം ഗേള്‍ 2'വിന്റെ പ്രമോഷനിടെ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.
അഭിനേതാക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം ഒരു പ്രശ്‌നമല്ലെന്ന് താരം പറഞ്ഞു. ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയുടെ നായികയായാണ് അനന്യ എത്തുന്നത്.
38 കാരനായ ആയുഷ്മാന്‍ ഖുറാനയും 24 കാരിയായ അനന്യ പാണ്ഡെയുമായുള്ള 14 വയസിന്റെ വ്യത്യാസത്തെക്കുറിച്ചായിരുന്നു ചോദ്യം. പ്രായ വ്യത്യാസം എപ്പോഴും സിനിമയില്‍ നിലനില്‍ക്കുന്ന ഒന്നാണെന്നും താനത് കാര്യമാക്കുന്നില്ലെന്നും അനന്യ വ്യക്തമാക്കി.
ഇത്തരത്തിലൊരു മുന്‍ധാരണയോടെ ചിത്രം കാണുമ്പോഴാണ് പ്രശ്‌നം. അഭിനേതാക്കള്‍ കഥാപാത്രത്തിന് അനുയോജ്യരാകുന്നിടത്തോളം ഇത് സ്വീകാര്യമാണെന്ന് അനന്യ പാണ്ഡെ പറഞ്ഞു.
2019ല്‍ പുറത്തിറങ്ങിയ 'ഡ്രീം ഗേള്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഡ്രീം ഗേള്‍ 2'. രാജ് ശാന്ദില്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഓഗസ്റ്റ് 25-ന് തിയേറ്ററുകളിലെത്തും.
പരേഷ് റാവല്‍, അന്നു കപൂര്‍, രാജ്പാല്‍ യാദവ്, വിജയ് റാസ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഏക്ത കപൂറും ശോഭ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">