/kalakaumudi/media/post_banners/9507c53b937cb25f557ccf836a1da552617a37d04284f1d543117555b62a9c12.jpg)
തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈകുന്നേരം ഏഴ് മണിയോടെ കരമനയിലെ വീട്ടിലാണ് അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും താരം അഭിനയിച്ചു. സഞ്ജിതാണ് അപര്‍ണയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.