അപര്‍ണ അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറഞ്ഞു, പിന്നാലെ ജീവനൊടുക്കി; കാരണം കുടുംബ പ്രശ്‌നങ്ങളെന്ന് പൊലീസ് നിഗമനം

സീരിയല്‍-സിനിമ നടി അപര്‍ണ നായര്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം കുടുംബ പ്രശ്‌നങ്ങളെന്ന നിഗമനത്തിലെത്തി പൊലീസ്. ഇന്നലെയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളില്‍ അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
Priya
New Update
അപര്‍ണ അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറഞ്ഞു, പിന്നാലെ ജീവനൊടുക്കി; കാരണം കുടുംബ പ്രശ്‌നങ്ങളെന്ന് പൊലീസ് നിഗമനം

തിരുവനന്തപുരം: സീരിയല്‍-സിനിമ നടി അപര്‍ണ നായര്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം കുടുംബ പ്രശ്‌നങ്ങളെന്ന നിഗമനത്തിലെത്തി പൊലീസ്. ഇന്നലെയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളില്‍ അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജീവനൊടുക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കിയ മൊഴി.

സോഷ്യല്‍ മീഡിയില്‍ സജീവമായിരുന്ന അപര്‍ണ വിഷാദത്തോടെയുള്ള ഒരു വീഡിയോയാണ് അവസാനം പങ്കുവെച്ചത് . ഭര്‍ത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപര്‍ണയുടെ താമസിച്ചിരുന്നത്.

ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി രാജി വച്ചിരുന്നു. അപര്‍ണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തില്‍ അപര്‍ണയ്ക്ക് ഒരു മകളുണ്ട്.

4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സഞ്ജിതും അപര്‍ണയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അപര്‍ണയും ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് നല്‍കിയ മൊഴി.

പല തവണ ആത്മഹത്യ ചെയ്യുമെന്ന് അപര്‍ണ ബന്ധുക്കളെ വിളിച്ച് അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറഞ്ഞ ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി.

suicide aparna nair