/kalakaumudi/media/post_banners/b29e586728c5ae18e0a0375d37127257d9cde0477f7d17c7060fefad9244bbb1.jpg)
നിവേദ്യം എന്ന സിനിമയിലൂടെ ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് ഭാമ. നിവേദ്യത്തിലെ ശാലീന സുന്ദരിയായി ഭാമ തിളങ്ങി. തുടര്‍ന്ന് ഒരുപിടി നല്ല വേഷങ്ങളിലൂടെ ഭാമ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. അതിനിടെ കന്നഡ സിനിമയിലും താരം തിളങ്ങി. വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണ് ഭാമ.
സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. അയല്‍പക്കത്തെ പെണ്‍കുട്ടി ഇമേജാണ് ഭാമയ്ക്ക് ഇപ്പോഴും. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ലണ്ടനിലെ ഡബിള്‍ ഡെക്കര്‍ ബസ് ഉള്‍പ്പെടെയുളള ലൊക്കേഷനുകളിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. ഭാമയുടെ പുത്തന്‍ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. 2018ല്‍ പുറത്തുവന്ന ഖിലാഫത്താണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ബിസിനസുകാരനായ അരുണ്‍ ജഗദീഷാണ് ഭാമയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുണ്ട്. അടുത്തിടെ വാസുകി എന്ന പേരില്‍ ഭാമ ബൊട്ടീക് തുടങ്ങിയിരുന്നു.