/kalakaumudi/media/post_banners/155a7c2df85cd4115b3394cf15b3988d49cf1d6c72b0e652ebe15b21b7d0d06c.jpg)
ന്യൂഡല്‍ഹി: നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചെന്ന് വ്യാജ പ്രചാരണം. വിദേശത്ത് യാത്രയിലിരിക്കെ ഹൃദയാഘാതം മൂലം നടി മരിച്ചെന്ന രീതിയിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ വന്നിരുന്നത്.
ഇതിന് പിന്നാലെ ദിവ്യ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെ ഇരിക്കുന്നതായും ജനീവയില്‍ ടൂറിലാണെന്നും അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു. അതോടെയാണ് ഇത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമാകുന്നത്.
ദിവ്യ ആരോഗ്യവതിയാണെന്നും താനിപ്പോള്‍ അവരുമായി സംസാരിച്ചെന്നും മാധ്യമപ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തു. നടി ദിവ്യ സ്പന്ദന 2012ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.
അവര്‍ ലോക്സഭാംഗവുമായി. 2019ല്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ നേതൃപദവിയില്‍ നിന്നും ദിവ്യ രാജിവെച്ചിരുന്നു.