മകന്റെ ഫോട്ടോ പങ്കുവെച്ച് ഇലിയാന; പേര് 'കോവ ഫീനിക്‌സ് ഡോളന്‍'

തനിക്ക് ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടി ഇലിയാന ഡിക്രൂസ്. ശനിയാഴ്ച രാത്രി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ പുതിയ വിശേഷം പങ്കുവച്ചത്.

author-image
Priya
New Update
മകന്റെ ഫോട്ടോ പങ്കുവെച്ച് ഇലിയാന; പേര് 'കോവ ഫീനിക്‌സ് ഡോളന്‍'

ലണ്ടന്‍: തനിക്ക് ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടി ഇലിയാന ഡിക്രൂസ്. ശനിയാഴ്ച രാത്രി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ പുതിയ വിശേഷം പങ്കുവച്ചത്.

കോവ ഫീനിക്‌സ് ഡോളന്‍ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇലിയാന തന്റെ മകന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. ബംപ് ഡോട്ട് കോമിലെ വിവര പ്രകാരം കോവ എന്നാല്‍ 'യോദ്ധാവ്' അല്ലെങ്കില്‍ 'ധീരന്‍' എന്നാണ് അര്‍ത്ഥമാക്കുന്നത്.

''കോവ ഫീനിക്‌സ് ഡോളയെ പരിചയപ്പെടുത്തുന്നു. 2023 ആഗസ്റ്റ് 1 നാണ് ജനനം. ഞങ്ങളുടെ പ്രിയപ്പെട്ട ആണ്‍കുട്ടിയെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ എത്ര സന്തോഷത്തിലാണെന്ന് അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല' - ഇലിയാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നര്‍ഗീസ് ഫക്രി എഴുതി, അഥിത ഷെട്ടി, ഹുമ ഖുറേഷി, അര്‍ജുന്‍ കപൂര്‍, മരിയ ഗൊറെറ്റി, സോഫി തുടങ്ങി പല പ്രമുഖരും ഇലിയാനയെ അഭിനന്ദിച്ച് ഈ പോസ്റ്റിന് താഴെ അഭിനന്ദവുമായി എത്തിയിട്ടുണ്ട്. 

ഇലിയാന തന്റെ വ്യക്തിജീവിതത്തെ കുറിച്ച് കൂടുതലായി ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഗര്‍ഭിണിയാണ് എന്ന്  അറിയിച്ചപ്പോള്‍ കുഞ്ഞിന്റെ അച്ഛനാര് എന്ന ചോദ്യം ഉയര്‍ന്ന് വന്നു.

അടുത്തിടെ ഇലിയാന തന്റെ കാമുകന്റെ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.ഇലിയാന തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഒരു ഫോട്ടോ കൊളാഷ് പോസ്റ്റ് ചെയ്യുകയും 'ഡേറ്റ് നൈറ്റ്' എന്ന് എഴുതുകയും ചെയ്തു. ഗര്‍ഭ കാലത്ത് തന്റെ ഒരോ വിശേഷവും ഇലിയാന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ടായിരുന്നു.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

ileana dcruz