'ചന്ദ്രയാന്‍ 3 ലാന്‍ഡിങ് കാണാന്‍ ശ്വാസമടക്കി കാത്തിരിക്കുന്നു; ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷം'

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നടത്തുന്നത് മക്കള്‍ക്കൊപ്പം കാണാനാണ് തീരുമാനമെന്ന് നടി കരീന കപൂര്‍. പേടകം ചന്ദ്രനില്‍ ലാന്‍ഡിങ് നടത്തുന്ന നിമിഷത്തിനായി ശ്വാസമടക്കി കാത്തിരിക്കുകയാണ്.

author-image
Priya
New Update

ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ അഭിമാനനേട്ടത്തിലേക്ക് ഇനി ഒരു ദിവസം കൂടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച നീക്കമാണ്.

ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷം. ഹൃദയത്തില്‍ നമുക്ക് ആ അഭിമാനം അനുഭവപ്പെടുമെന്നും കരീന പറഞ്ഞു.നാളെ വൈകുന്നേരം 6.04-ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ തൊടുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്.

ഇന്ത്യക്കാരായ നമ്മളെല്ലാവരും ഈ നിമിഷം കാണാനായി കാത്തിരിക്കുകയാണ്. ഒരുപാടുപേര്‍ അത് കണ്ട് കോരിത്തരിക്കുമെന്ന് ഉറപ്പാണെന്നും കരീന കൂട്ടിച്ചേര്‍ത്തു.

ജൂലായ് 14-നാണ് ചന്ദ്രയാന്‍3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് മാര്‍ക്ക്-3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് 1 ന് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ചു.'

isro chandrayaan 3 kareena kapoor