By priya.20 11 2023
തിരുവനന്തപുരം: നടി രാധയുടെ മകളും നടിയുമായ കാര്‍ത്തിക നായര്‍ വിവാഹിതയായി. രോഹിത് മേനോന്‍ ആണ് വരന്‍. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.
ചുവന്ന പട്ടു സാരിയാണ് താരം ധരിച്ചിരുന്നത്. വെള്ള കുര്‍ത്തയായിരുന്നു രോഹിത്തിന്റെ വേഷം. ചിരഞ്ജീവി, പാര്‍വതി ജയറാം, രാധിക ശരത് കുമാര്‍, മേനക, സുഹാസിനി, തുടങ്ങി നിരവധി താരങ്ങളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു.
കാര്‍ത്തികയുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമ്മ രാധയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കോ എന്ന തമിഴ് ചിത്രത്തില്‍ ജീവയുടെ നായികയായാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാളത്തില്‍ മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.