/kalakaumudi/media/post_banners/594beb9806976c91826238680fe513bce368fd380c92abd7b72d230d5496cc66.jpg)
കൊച്ചി: അന്തരിച്ച നടി ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഷാര്‍ജയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായതിനാല്‍ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. തിങ്കളാഴ്ച പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാനാണ് ശ്രമം.
ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ലക്ഷ്മിക ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. ഷാര്‍ജയിലെ അല്‍കാസ്മിയ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാണ് ലക്ഷ്മിക.
മലയാള ഷോര്‍ട്ട് ഫിലിം 'കാക്ക'യിലൂടെയാണ് ലക്ഷ്മിക സജീവന്‍ ശ്രദ്ധേയയായത്. ഒരു യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളിലും ലക്ഷ്മിക അഭിനയിച്ചിട്ടുണ്ട്.