/kalakaumudi/media/post_banners/1964c189e48a766ba559d82f503a5c2279e16f5709eb18c4c23ea1b2d4cd7377.jpg)
വിവാഹ വിവരം വെളിപ്പെടുത്തി നടി ലെന. 24 ജനുവരി 17 നായിരുന്നു വിവാഹം. ഭര്‍ത്താവ് ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ്. ഗഗന്‍യാന്‍ യാത്രാസംഘത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിവാഹ വിവരം ലെന വെളിപ്പെടുത്തിയത്. വിവാഹിതയായ വിവരം എല്ലാവരെയും അറിയിക്കാന്‍ ഈ പ്രഖ്യാപനത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും ലെന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ലെനയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്.
ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്.
ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17 ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.
ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ഗഗന്‍യാന്‍ യാത്രികരാകാന്‍ പരിശീലനം നേടുന്ന നാലംഗ ദൗത്യസംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. ലെനയും ചടങ്ങില്‍ പങ്കെടുത്തു. ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം ഭൂമിയില്‍ തിരികെയെത്തുന്നതാണ് ഗംഗയാന്‍ ദൗത്യം.