മാറിവരുന്ന സൗന്ദര്യത്തിന്റെ ലോകത്ത് പുതിയൊരു സെലിബ്രിറ്റി ബ്രാൻഡിന് കൂടി തുടക്കമായി.തൻ്റെ പുതിയ സ്കിൻ കെയർ ബ്രാൻഡിനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യൻ ചലച്ചിത്രതാരം നയൻതാര.9 സ്കിൻ എന്ന പേരിലാണ് താരത്തിൻ്റെ ബ്യൂട്ടി ബ്രാൻഡ് എത്തുന്നത്. സ്കിൻ കെയർ ലൈൻ 9 സ്കിൻ എന്ന ബ്രാൻഡ് അതരിപ്പിച്ചിരിക്കുന്നത്.
ഉൽപ്പന്നങ്ങളുടെയും വെബ്‌സൈറ്റിന്റെയും ഔദ്യോഗിക വിൽപ്പന സെപ്റ്റംബർ 29-ന് ആരംഭിക്കും. ചർമ്മസംരക്ഷണം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ, പ്രകൃതിദത്തമായ പോഷണത്തോടൊപ്പം ശാസ്ത്രത്തിന്റെ ശക്തി പകരുന്ന ഒരു പുതിയ സ്കിൻ കെയർ ലൈനുമായാണ് താരം എത്തിയിരിക്കുന്നത്.നയൻതാരയും വിഘ്നേഷ് ശിവനും സംരംഭകയായ ഡെയ്‌സി മോർഗനും ചേർന്നാണ് പുതിയ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.
ലേഡി സൂപ്പർ സ്റ്റാറിൻ്റെ സൗന്ദര്യ രഹസ്യം പലരെയും അത്ഭുതപ്പെടുത്താറുണ്ട്. ഈ പ്രായത്തിലും ചർമ്മവും ശരീരവും വളരെ ഭംഗിയായി സൂക്ഷിക്കുന്ന താരം പെൺകുട്ടികളുടെ റോൾ മോഡലാണെന്ന് പറയാം. ആറ് വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്പ്പന്നം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഇന്ന് ഞങ്ങൾ അതീവ സന്തുഷ്ടരാണ്.
പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ സെൽഫ് കെയറിന് പുതിയൊരു തലം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. നിങ്ങളെപ്പോലെ അതുല്യമായ ഉൽപ്പന്നങ്ങൾ ക്യൂറേറ്റ് ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ സെൽഫ് ലൗവ് യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ, ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ഹലോ പറയൂ! എന്ന അടിക്കുറിപ്പോടെ ആയിരുന്നു താരം 9 SKIN പരിചയപ്പെടുത്തിയത്.
ദീപിക പദുകോൺ, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, സണി ലിയോൺ, കൃതി സനോൺ തുടങ്ങി നിരവധി മുൻപ് ബ്യൂട്ടി ബ്രാൻഡുകൾ പുറത്തിറക്കിയിട്ടുണ്ട്. . മാത്രമല്ല അവരെല്ലാം സ്കിൻ കെയർ പ്രോഡറ്റുകളിൽ അവരുടെ വ്യക്തിമുദ്ര ഇതിനോടകം പതിപ്പിച്ച് കഴിഞ്ഞു.