മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു

പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതയായിരുന്നു പൂനം.

author-image
Athira
New Update
മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു

മുംബൈ; പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതയായിരുന്നു പൂനം. ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ മാനേജര്‍ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ മരണ വാര്‍ത്ത അറിയിച്ചു. 

മോഡലിങ്ങിലൂടെയാണ് പൂനം കരിയര്‍ തുടങ്ങുന്നത്. 2013ല്‍ നഷ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങറ്റം. കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ലൗ ഈസ് പോയ്‌സണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങിയവയാണ് പൂനം അഭിനയിച്ച ചിത്രങ്ങള്‍. 

1991ല്‍ ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് പൂനം ജനിച്ചത്. ശോഭനാഥ് പാണ്ഡെ, വിദ്യാ പാണ്ഡെയുമാണ് മാതാപിതാക്കള്‍. 2020ല്‍ സാം ബോംബെ എന്ന വ്യവസായിയെ വിവാഹം ചെയ്തിരുന്നു.

പിന്നീട് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയിരുന്നു. 2021ല്‍ വിവാഹമോചിതയായി. 

 

2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ ടോപ്‌ലെസ് ഫോട്ടോയുമായി എത്തുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും വിവിധയിടങ്ങളില്‍നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പൂനം തന്റെ പ്രഖ്യാപനത്തില്‍നിന്ന് പിന്മാറിയിരുന്നു.

Latest News movie news movie updates poonam pandey