/kalakaumudi/media/post_banners/662ed2cccf3a207c617ad0a0a90ed99c18e288095756183990852764c0e404e5.jpg)
നടി സിന്ധു (44) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.15ന് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സ്തനാര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ കൂടുതലായി അവര്‍ ചികിത്സയിലായിരുന്നു.
നടിയുടെ വിയോഗത്തില്‍ നിരവധി സിനിമാ പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. സിനിമയില്‍ ബാലതാരമാണ് സിന്ധു അരങ്ങേറ്റം കുറിക്കുന്നത്. നാടോടികള്‍, നാന്‍ മഹാന്‍ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരര്‍ തുടങ്ങി സിനിമകളില്‍ അഭിനയിച്ചു.
മഹേഷ്, അഞ്ജലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അങ്ങാടി തെരുവ്' എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകള്‍ക്കു പിന്നാലെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ സിന്ധു അവതരിപ്പിച്ചു.
2020 ഓടെയാണ് സിന്ധുവിന് അര്‍ബുദം പിടികൂടുന്നത്. ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ സ്തനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.
കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിന്റെ ഇടതു കൈയ്ക്ക് ചലനം നഷ്ടമായി. ചികിത്സയ്ക്കിടെ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ സിന്ധു പോയിരുന്നു. പക്ഷേ, അതും സ്തനങ്ങളിലെ അണുബാധയ്ക്കു കാരണമായി.
മകളും കൊച്ചു മകളും അടങ്ങുന്നതായിരുന്നു സിന്ധുവിന്റെ കുടുംബം. മകളുടെ ഭര്‍ത്താവ് ഹാര്‍ട്ട് അറ്റാക്ക് വന്ന് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.